Gulf

ഉംറക്കെത്തിയ തിരുവനന്തപുരം സ്വദേശിനി ജിദ്ദയില്‍ മരിച്ചു

ഉംറക്കെത്തിയ തിരുവനന്തപുരം സ്വദേശിനി ജിദ്ദയില്‍ മരിച്ചു
X

ജിദ്ദ: ഉംറക്കെത്തിയ തിരുവനന്തപുരം സ്വദേശിനി ജിദ്ദയില്‍ മരണപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ വെള്ളൂര്‍ സക്കീര്‍ മന്‍സില്‍ നസീമ (70) ആണ് മരിച്ചത്.

ഏപ്രില്‍ 20നു ഉംറ കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്നതിനു ജിദ്ദ വിമാനത്താവളത്തില്‍ എത്തിയെങ്കിലും അസുഖത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അബ്ഹൂര്‍ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടുകയും മരണപ്പെടുകയുമായിരുന്നു. ഭര്‍ത്താവ് ബദറുദ്ധീന്‍ നേരത്തെ മരിച്ചിരുന്നു. അബ്ദുറഹീം, റാഫി എന്നിവര്‍ മക്കളാണ്. ഇതില്‍ അബ്ദുല്‍റഹീം കൂടെ ഉംറക്ക് വന്നിട്ടുണ്ട്. മയ്യിത്ത് സൗദിയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീമംഗം മഷ്ഹൂദ് തിരുവനന്തപുരം കൂടെയുണ്ട്.

Next Story

RELATED STORIES

Share it