കുവൈത്തില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
പാലക്കാട് തൃത്താല തിരുമുറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി ഉവൈസ്(26) ആണു ഇന്നു കാലത്ത് ഫര്‍വ്വാനിയ ആശുപത്രിയില്‍ മരിച്ചത്.
BY SRF13 July 2020 7:12 PM GMT

X
SRF13 July 2020 7:12 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പാലക്കാട് തൃത്താല തിരുമുറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി ഉവൈസ്(26) ആണു ഇന്നു കാലത്ത് ഫര്‍വ്വാനിയ ആശുപത്രിയില്‍ മരിച്ചത്. അര്‍ദ്ദിയ പ്രദേശത്തെ സ്വദേശി വീട്ടില്‍ ഡ്രൈവര്‍ ആയ ഇദ്ദേഹം ഇന്നലെ രാത്രി തൊട്ടടുത്ത വീട്ടില്‍ ജോലി ചെയ്യുന്ന നാട്ടുകാരനുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുടര്‍ന്ന് ശക്തമായ ഛര്‍ദ്ദി അനുഭവപ്പെട്ടതായും പറയപ്പെടുന്നു.
ഇതേ തുടര്‍ന്ന് രണ്ടു പേരെയും ഫര്‍വ്വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉവൈസ് മരണമടഞ്ഞു. സുഹൃത്ത് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ഫര്‍വ്വാനിയ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇയാളും ഉവൈസിന്റെ നാട്ടുകാരനാണ്. ഭക്ഷ്യ വിഷ ബാധയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT