കുവൈത്തില്‍ 674 പേര്‍ക്ക് കൊവിഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ 674 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 82,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 522 ആയി. നിലവില്‍ 7901 പേരാണ് ചികില്‍സയിലുള്ളത്. 97 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4191 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 191 പേര്‍, ഫര്‍വാനിയ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 161 പേര്‍, ജഹ്‌റ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 129 പേര്‍, കാപിറ്റല്‍ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 103 പേര്‍, ഹവല്ലി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 90 പേര്‍ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4191 പേര്‍ക്കാണ് കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 603604 ആയി.
ഇന്ന് രോഗ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: അഹ്മദി 191, ജഹ്റ 129 , ഫര്‍വാനിയ 161 , ഹവല്ലി 90 , കേപിറ്റല്‍ 103.
RELATED STORIES
പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMTചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍...
27 Nov 2023 10:04 AM GMT