കൊവിഡ് മുക്തര്‍ പ്ലാസ്മ നല്‍കണമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക്

കുവൈത്ത സിറ്റി: രാജ്യത്ത് കൊവിഡ മുക്തരായവര്‍ പ്ലാസമ നല്‍കണമെന്ന അഭ്യര്‍ഥനയുമായി കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക്. രോഗപ്രതിരോധ പ്ലാസ്മയ്ക്കു വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി കൊവിഡ് മുകതര്‍ മുന്നോട്ടുവരണം. പ്ലാസമ ചികില്‍സ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അഭ്യര്‍ഥനയില്‍ വ്യക്തമാക്കി.
പ്ലാസ്മ ദാന പ്രക്രിയയ്ക്കു മുമ്പായി പാലിക്കേണ്ട നടപടിക്രമങ്ങളും വ്യവസ്ഥകളും ഉണ്ട്. സുഖം പ്രാപിച്ച വ്യക്തി രോഗലക്ഷണമില്ലാത്തവരും രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞവരുമാവണം. 18 വയസ്സിന് മുകളില്‍ പ്രായമുള്ള, വിട്ടുമാറാത്ത രോഗങ്ങളൊന്നുമില്ലാത്തവര്‍ക്ക് പ്ലാസമ നല്‍കാമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ രകത കൈമാറ്റ വകുപ്പ് മേധാവി ഡോ. റീം അല്‍ രിദ്‌വാന്‍ പറഞ്ഞു. പ്ലാസമ നല്‍കാന്‍ തയാറുള്ളവര്‍ btas-kw.org/ccpdonation. എന്ന വെബ്‌സൈറ്റില്‍ രജിസറ്റര്‍ ചെയ്യണം. കഴിഞ്ഞ ഏപ്രിലിലാണ് കുവൈത്തില്‍ കൊവിഡ് ചികില്‍സയ്ക്കായി പ്ലാസമ സ്വീകരിച്ചുതുടങ്ങിയത്. ഇതുവരെ 1700 പ്ലാസമ ബാഗ് സ്വീകരിച്ചു. 1200 ബാഗ് വിതരണം ചെയതതായും അവര്‍ കൂട്ടിച്ചേര്‍ത്തു. രോഗത്തെ പ്രതിരോധിക്കുകയും വൈറസ് ബാധിതരെ ഗുരുതരാവസ്ഥയില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ആന്റബോഡികള്‍ രക്ത പ്ലാസ്മയില്‍ അടങ്ങിയിട്ടുണ്ടെന്നാണു കണ്ടെത്തല്‍.
Kuwait Central Blood Bank urges Covid curer to donate plasma
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT