കുവൈത്ത്: അമുസ്‌ലിംകള്‍ക്ക് അവരുടെ ആചാരപ്രകാരം മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുമതി
എന്നാല്‍, മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അമുസ്‌ലിംകള്‍ക്ക് അവരുടെ ആചാരപ്രകാരം മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുമതി. എന്നാല്‍, മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
.കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറല്‍ അഫേഴ്‌സ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദിയാണ് ഇക്കാര്യം വ്യക്തമമാക്കിയത്. കുവൈത്തിലെ മുസ്‌ലിം ഇതര മതവിഭാഗങ്ങള്‍ക്ക് അവരവരുടെ മതാചാര പ്രകാരം മൃതദേഹ സംസ്‌കാരത്തിന് അനുമതിയുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ വൈദ്യുതി ഉപയോഗിച്ചോ മറ്റോ ദഹിപ്പിപ്പിക്കുന്നതിന് 1980 മുതല്‍ രാജ്യത്തുള്ള വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നതായും ഫൈസല്‍ അല്‍ അവാദി പറഞ്ഞു.
ജാതിമത വ്യത്യാസമില്ലാതെ മൃതദേഹങ്ങളും ബഹുമാനിക്കപ്പെടണമെന്ന ഇസ്‌ലാമിക അധ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ഹിന്ദു, ബുദ്ധ മത വിശ്വാസികളുടെ ഭാഗത്തു നിന്ന് ദഹിപ്പിക്കുന്നതിനായി അപേക്ഷകള്‍ ലഭിച്ചെങ്കിലും മുനിസിപ്പാലിറ്റി നിരാകരിക്കുകയായിരുന്നു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശ്മശാനങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൃതദേഹ ശുദ്ധീകരണത്തിന് 3 പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ ബന്ധുക്കളായ ഇരുപതു പേരെയുമാണ് അനുവദിക്കുന്നത്.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT