Gulf

കോട്ടയം സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോട്ടയം സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി കുവൈത്തില്‍ മരിച്ചു. കോട്ടയം കൊല്ലാട് കൊച്ചിക്കുന്നേല്‍ കുടുബാംഗമായ ജയ് പോള്‍(60) ആണ് ശനിയാഴ്ച മരിച്ചത്. ഹെയ്‌സ്‌ക്കോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരേതയായ സൈനുവാണ് ഭാര്യ. സഹോദരങ്ങള്‍: ലീനാ ജോസ് (കുവൈത്ത്), ജോണ്‍സന്‍ പീറ്റര്‍ (കുവൈത്ത്). സംസ്‌കാരം കുവൈത്തിലെ സുലൈബിയാക്കാത്ത് സെമിത്തേരിയില്‍ നടന്നു.

Kottayam native dies of Covid in Kuwait

Next Story

RELATED STORIES

Share it