കോട്ടയം ഫെസ്റ്റ് 2019 ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു

കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാര്‍ഷിക ആഘോഷം ഏപ്രില്‍ 26 വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളില്‍ നടത്തുന്നു.

കോട്ടയം ഫെസ്റ്റ് 2019 ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാര്‍ഷിക ആഘോഷം ഏപ്രില്‍ 26 വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളില്‍ നടത്തുന്നു. പരിപാടിയുടെ ഫ്‌ളൈര്‍, റാഫിള്‍ കൂപ്പണ്‍ പ്രകാശനം അബ്ബാസിയാ പോപ്പിന്‍സ് ഹാളില്‍ നടന്നു. പ്രസിഡന്റ് ജിയോ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുമേഷ് സ്വാഗതം പറഞ്ഞു. മെഗാപരിപാടിയുടെ കോ.സ്‌പോണ്‍സര്‍ ബിഇസിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ റിനോഷ് ഫ്‌ളൈര്‍ പ്രകാശനം ചെയ്തു. റാഫിള്‍ കൂപ്പണ്‍ ചാരിറ്റി കണ്‍വീനര്‍ സിറില്‍ ജോസഫ് വൈസ് പ്രസിഡന്റ് ഡോജി മാത്യുന് നല്‍കി നിര്‍വ്വഹിച്ചു. ഖജാഞ്ചി ആര്‍ ജി ശ്രീകുമാര്‍, മുന്‍ പ്രസിഡന്റ് അനൂപ് സോമന്‍, മുന്‍ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ജെയിംസ്, ജോജോ,വിപിന്‍, ജിത്തു, ജോസഫ്, സിബി, ഷൈജു, കിരണ്‍, അനില്‍, റോബിന്‍, ബിജേഷ്, ജോജി, ബിജു, സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES

Share it
Top