ബഹുസ്വരത ഇന്ത്യയുടെ കരുത്ത്: സ്പീക്കര്‍

ദുബയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വരത ഇന്ത്യയുടെ കരുത്ത്: സ്പീക്കര്‍

ദുബയ്: ഒരു പാര്‍ട്ടി, ഒരു ഭാഷ എന്നിങ്ങനെ ഏകസ്വരത്തിലേക്ക് ഇന്ത്യയെ ചുരുക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ബഹുസ്വരതയാണ് ഇന്ത്യയുടെ കരുത്ത്. അതിന്റെ അടിക്കല്ലിളക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്.

ദുബയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍നിന്ന് ചവിട്ടിത്താഴ്ത്തിയവരെ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യുന്ന ലോകത്തെ ഏകസമൂഹമാണ് മലയാളികളെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top