കണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ അന്തരിച്ചു

കണ്ണൂര്‍: യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള റാണി ജ്യൂസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജറും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന നാറാത്ത് സ്വദേശി ആര്‍ പി മുസ്തഫ ഹാജി(60) ദുബയില്‍ അന്തരിച്ചു. ഇന്നു രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെയാണ് മരണം. ആദ്യം ദമ്മാമിലും പിന്നീട് യുഎഇയിലുമായിരുന്നു. യുഎഇയില്‍ പ്രവര്‍ത്തിച്ചു വരുന്ന നാറാത്ത് നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ 'നാറാത്തൊരുമ', യുഎഇ-ചെറുകുന്ന് മഹല്ല് കൂട്ടായ്മ എന്നിവയുടെ മുഖ്യസംഘാടകനാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'തണല്‍' ഉള്‍പ്പെടെയുള്ള സംഘടനകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പരേതരായ നാന്‍തുരുത്തി കെ വി മൂസാന്‍ ഹാജി-ആര്‍ പി സുലൈഖ ദമ്പതികളുടെ മകനാണ്. ചെറുകുന്ന് സ്വദേശിനിയ സുലൈഖയാണ് ഭാര്യ. മക്കള്‍: ഫയാസ്, അര്‍ഷാദ്, ഫാദില്‍, നശ് വ. സഹോദരങ്ങള്‍: ഇബ്രാഹീം, സൂപ്പി, മൊയ്തീന്‍, സത്താര്‍, ആദംകുട്ടി, മറിയം, സഫിയ, ഫാത്തിമ. ഭാര്യയും മൂന്നു മക്കളും ദുബയിലാണ് താമസം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Kannur Narath native dies in Dubai
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT