ജിദ്ദ കേരളാ പൗരാവലി സൗദി ദേശീയദിനം ആഘോഷിക്കുന്നു

ജിദ്ദ: 93ാമത് സൗദി ദേശീയ ദിനാഘോഷം ജിദ്ദ കേരള പൗരാവലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സപ്തംബര്‍ 23ന് നടക്കുന്ന പരിപാടിയില്‍ ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭ അംഗങ്ങളും അവരുടെ മുഴുവന്‍ കുടുംബാഗങ്ങളും സംബന്ധിക്കും. ജിദ്ദയിലെ സാംസ്‌കാരിക മാധ്യമ രംഗത്തെ വ്യക്തിത്വങ്ങളും പരിപാടിയുടെ ഭാഗമാവും. 77ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ചിത്രരചന മല്‍ത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രശംസാ പത്രവും വിജയികള്‍ക്കുള്ള മെഡലുകളും വിതരണം ചെയ്യും. സൗദി ദേശീയ ദിനാഘോഷ ഭാഗമായി ഒരുക്കുന്ന പാരിപാടിയില്‍ ദേശീയദിന സന്ദേശം, വിവിധ കലാ സംഗീത പാരിപാടികള്‍, ദേശിയദിന ക്വിസ്, കേക്ക് വിതരണം എന്നിവയുണ്ടാവും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 11:30 വരെ ഉണ്ടായിരിക്കുമെന്ന് ജിദ്ദ കേരളാ പൗരാവലി ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധികളായ അസ്ഹാബ് വര്‍ക്കല, റാഫി ബീമാപള്ളി, നൗഫല്‍ വണ്ടൂര്‍, സുബൈര്‍ വയനാട്, വീരാന്‍കുട്ടി കൊയിസന്‍, ഷമീര്‍ നദ്‌വി(പി ആര്‍ ആന്റ് മീഡിയ) എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMT