Gulf

ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു
X

ജിദ്ദ: 2023-2024 അദ്ധ്യാന വര്‍ഷത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആദരിച്ചു. ആന്വല്‍ അവാര്‍ഡ് ഡേ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥികളെ പ്രശംസാ പത്രവും ഫലകവും നല്‍കി ആദരിച്ചു. സ്‌കൂളില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു. സൗദി ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് ഐഎഫ്എസ് മുഖ്യാഥിതിയായിരുന്നു. സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ഹേമലത മഹാലിംഗം, പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍, സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കുരുന്നു വിദ്യാര്‍ഥികളുടെ കലാ പരിപാടികളും അരങ്ങേറി.

Next Story

RELATED STORIES

Share it