ഇസ്പാഫ് 'ഓണ്‍ലൈന്‍ ക്വിസ് ഇന്ത്യ 2020' പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി; രണ്ടാം റൗണ്ടിലേക്ക് 80 വിദ്യാര്‍ഥികള്‍

ജിദ്ദ: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) സംഘടിപ്പിച്ച 'ഓണ്‍ലൈന്‍ ക്വിസ് ഇന്ത്യ 2020' യുടെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി. സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അഞ്ഞൂറില്‍പരം വരുന്ന വിദ്യാര്‍ഥികള്‍ മാറ്റുരച്ച മല്‍സരത്തില്‍, (6, 8) ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും, (9, 12) ക്ലാസുകളിലുള്ള കുട്ടികള്‍ സീനിയര്‍ വിഭാഗത്തിലുമായി മല്‍സരിച്ചു.
രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് 80 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. അല്‍ അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് (സ്ട്രാറ്റജിക് പ്ലാനിങ്) ഡോ: ജംഷിദ് അഹ്‌മദ് സീനിയര്‍ സെഷന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയെക്കുറിച്ച് ശരിയാംവണ്ണം അറിയാനും മനസ്സിലാക്കാനും വിദ്യാര്‍ഥികള്‍ പരമാവധി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യണമെന്നും വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തുകൊണ്ട് പരമാവധി വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ഥികളുമായി സംവദിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്ഷിതാക്കളെ ആദരിക്കുകയും അനുസരിക്കുകയും മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യണമെന്ന് ജൂനിയര്‍ സെഷന്‍ ഉദ്ഘാടനം ചെയ്ത് ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ വി പി മുഹമ്മദാലി കുട്ടികളെ ഉപദേശിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി തരംതിരിച്ച് നടന്ന മല്‍സര പരീക്ഷകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം, കല, കായികം, ആനുകാലികം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്.
ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി തരംതിരിച്ച് നടന്ന പരിപാടിയില്‍ റിഹാം അഷ്ഫാഖ്, ഫെല്ലാ ഫാത്തിമ തുടങ്ങിയവര്‍ വിശുദ്ധ ഖുര്‍ആനില്‍നിന്ന് പാരായണം ചെയ്തു. മുഹമ്മദ് കുഞ്ഞി, ജാഫര്‍ ഖാന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. അലി മുഹമ്മദലി, അസൈനാര്‍ അങ്ങാടിപ്പുറം, സലാഹ് കാരാടന്‍, അബ്ദുല്‍ അസീസ് തങ്കയത്തില്‍, പി മായിന്‍കുട്ടി, നാസര്‍ ചാവക്കാട്, ഷജീര്‍ അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി ഡോ: മുഹമ്മദ് ഫൈസല്‍ മുഖ്യ പ്രോഗ്രാം കണ്‍വീനര്‍ ഷിജോ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT