Gulf

യുഎഇയിലെ സ്ഥിര താമസാനുമതി ആദ്യം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്

തിരഞ്ഞെടുക്കപ്പെടുന്ന വിദേശ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും രാജ്യത്ത് കഴിയാനുള്ള സ്ഥിരാനുമതി നല്‍കാനുള്ള വിവരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദാണ് പ്രഖ്യാപിച്ചിരുന്നത്.

യുഎഇയിലെ സ്ഥിര താമസാനുമതി ആദ്യം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്
X

ദുബയ്: യുഎഇയില്‍ താമസിക്കാന്‍ സ്ഥിരാനുമതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആദ്യം തന്നെ ഇതിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ട് പേരും ഇന്ത്യക്കാര്‍. റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വാസു ഷ്രോഫ്, ഖുഷി ഗ്രൂപ്പ് ഡയറക്ടര്‍ ഖുഷി ഖത്‌വാനി എന്നിവരാണ് യുഎഇയില്‍ സ്ഥിരം താമസത്തിന് അര്‍ഹമായവര്‍.

തിരഞ്ഞെടുക്കപ്പെടുന്ന വിദേശ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും രാജ്യത്ത് കഴിയാനുള്ള സ്ഥിരാനുമതി നല്‍കാനുള്ള വിവരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദാണ് പ്രഖ്യാപിച്ചിരുന്നത്. വിവിധ മേഖലയില്‍ മികച്ച കഴിവുള്ളവരെയും രാജ്യത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് ഈ സ്ഥിരം താമസാനുമതി നല്‍കുന്നത്. സ്ഥിരാനുമതി ലഭിച്ച രണ്ട് പേരും ദുബയ് എമിഗ്രേഷന്‍ മേധാവി മേജര്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയില്‍ നിന്നും ഗോള്‍ഡന്‍ കാര്‍ഡ് ഏറ്റുവാങ്ങി.


Next Story

RELATED STORIES

Share it