കപട ന്യൂനപക്ഷ സംരക്ഷകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെട്ട് വോട്ട് വാങ്ങി അധികാരത്തില്‍ വന്ന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മുസ് ലിംങ്ങളേയും ദലിതരേയും വഞ്ചിക്കുകയായിരുന്നുവെന്നും ഇത്തരം കപടന്മാരായ ന്യുനപക്ഷ സംരക്ഷകര്‍ക്കും കപട ഫാഷിസ്റ്റ് വിരുദ്ധര്‍ക്കും ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ മറുപടി നല്‍കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം അഹ്മദ് യൂസുഫ് പറഞ്ഞു. സോഷ്യല്‍ ഫോറം അല്‍ ജമഈന്‍ ബ്രഞ്ച് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാര്‍ത്ത ബദലിനായ് സംസ്ഥാനത്ത് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ വിജയത്തിനായ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അനീസ് വില്ലയില്‍ നടന്ന പരിപാടിയില്‍ ബ്രാഞ്ച് പ്രസിഡന്റ് സലാഹുദ്ദീന്‍ തൊളിക്കോട് അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ഫോറത്തില്‍ പുതുതായി അംഗത്വമെടുത്ത പ്രവര്‍ത്തകര്‍ക്കുള്ള കാര്‍ഡ് വിതരണം ഫോറം റയ്യാന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശറഫുദ്ദീന്‍ ഇടശ്ശേരി, സെക്രട്ടറി അനീസ് കോഡൂര്‍, ബ്ലോക്ക് എക്‌സി: മെംബര്‍ സജാദ് കല്ലമ്പലം, ഷംസുദ്ദീന്‍ ചാവക്കട് എന്നിവര്‍ നിര്‍വ്വഹിച്ചു. സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍, നിഷാന്‍ കണ്ണൂര്‍ സംസാരിച്ചു. ഷാനവാസ് കൊല്ലം, അബ്ദുല്‍ അഹദ് , മുഹമ്മദ് സൈന്‍ നെല്ലാക്കര, സിറാജ് മംഗലശ്ശേരി നേതൃത്വം നല്‍കി.
RELATED STORIES
പയ്യന്നൂര്‍ ഫണ്ട് വിവാദം: ഇന്ന് ലോക്കല്‍ കമ്മിറ്റികളില്‍ കണക്ക്...
1 July 2022 1:54 AM GMTഎകെജി സെന്ററിനെതിരായ ആക്രമം; കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സിപിഎം
1 July 2022 1:29 AM GMTപ്രവാസിയുടെ കൊലപാതകം: കാസര്‍കോട് മൂന്ന് പേര് കൂടി കസ്റ്റഡിയില്‍
1 July 2022 1:15 AM GMTഎകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTബഫര്‍സോണ്‍: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല്‍ ഹരജി നല്‍കും
30 Jun 2022 6:42 PM GMTകടലില്‍ അപകടത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
30 Jun 2022 6:15 PM GMT