Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിപബ്ലിക് ദിന സംഗമം

ഇന്ത്യയുടെ 71ാമത് റപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം റയ്യാന്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി യൂനിറ്റി സോങ്ങോടു കൂടിയാണു ആരംഭിച്ചത്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിപബ്ലിക് ദിന സംഗമം
X

ദമ്മാം: 'സേവ് റിപബ്ലിക്' എന്ന സന്ദേശമുയര്‍ത്തി ഇന്ത്യന്‍ സോഷ്യല്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച റിപബ്ലിക് ദിന സംഗമം ശ്രദ്ധേയമായി. ഇന്ത്യയുടെ 71ാമത് റപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം റയ്യാന്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി യൂനിറ്റി സോങ്ങോടു കൂടിയാണു ആരംഭിച്ചത്. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസിം റബ്ബാനി ഉടുപ്പി അധ്യക്ഷത വഹിച്ച പരിപാടി ഇന്ത്യന്‍ എംബസി സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ വാരിസ് (കിങ് ഫഹദ് യൂനിവേഴ്‌സിറ്റി) ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം ഡല്‍ഹി സോണല്‍ പ്രസിഡന്റ മന്‍സൂര്‍ ഷാ മുഖ്യപ്രഭാഷണം നടത്തി.


ഡോ. ഫയാസ് (കിങ് ഫഹദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍) മുഖ്യാതിഥിയായിരുന്നു. നാസര്‍ കൊടുവള്ളി (കേരളം), ഷരീഫ് (കര്‍ണാടക), ജഹാംഗീര്‍ മൗലവി (തമിഴ്‌നാട്), ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം അമീര്‍ മൗലവി, നമീര്‍ ചെറുവാടി, അഷ്‌റഫ് പുത്തൂര്‍ സംസാരിച്ചു. ഫിറോസ് ജുബൈല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം വിവരിക്കുന്ന ഹ്രസ്വചിത്രവും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. താഹിര്‍ ഹൈദരാബാദ് അവതാരകനായിരുന്നു. പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ അടക്കം നിരവധിപേര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it