രാഷ്ട്രീയ പ്രചരണത്തിലൂടെ മാത്രം ഫാഷിസത്തെ ചെറുക്കാന്‍ കഴിയില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജുബൈല്‍: പരമ്പരാഗതമായ രാഷ്ട്രീയ പ്രചരണത്തിലൂടെ മാത്രം ഫാഷിസത്തെ ചെറുക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി അംഗം ശിഹാബ് കീച്ചേരി അഭിപ്രായപ്പെട്ടു. എസ്ഡിപിഐയുടെ ജനകീയ രാഷ്ട്രീയത്തിന്റെ 10ആം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
എസ്ഡിപിഐ ഇന്ത്യാ രാജ്യത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളും ജനങ്ങളുടെ മുമ്പില്‍ നിവര്‍ത്തിവെക്കുന്ന ആശയങ്ങളും രാജ്യത്തെ വിമോചനം ആഗ്രഹിക്കുന്ന മര്‍ദിത പിന്നോക്ക വിഭാഗങ്ങളുടെയും കൂടി സ്വപ്നങ്ങളാണ്. രാഷ്ട്രീയവും ജനകീയവുമായ പ്രതിരോധത്തിലൂടെ മാത്രമേ ഫാഷിസത്തെ തടയാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബദര്‍ അല്‍ റാബി ഹോസ്പിറ്റല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി അംഗം റഷീദ് പാലക്കാടിന് യാത്രയപ്പ് നല്‍കി. ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി അന്‍സാര്‍ പാലക്കാട്, അജീബ് കൊടുത്തപ്പിള്ളി, സജീദ് പാങ്ങോട്, സലിം മൗലവി സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഫോറം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നാടന്‍പാട്ട്, കോല്‍ക്കളി എന്നിവയും അരങ്ങേറി.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT