സോഷ്യല്‍ ഫോറം ശില്പശാല സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറം ശില്പശാല സംഘടിപ്പിച്ചു

ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സ്‌റ്റേറ്റ് കമ്മിറ്റി കിഴക്കന്‍ പ്രവിശ്യയിലെ തിരഞ്ഞെടുത്ത സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കായി ശില്പ ശാല സംഘടിപ്പിച്ചു. രാവിലെ 7.30നു ദമ്മാംറോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സോഷ്യല്‍ ഫോറം ഇതുവരെ നടത്തിയ ഇടപെടലുകളും അനുഭവങ്ങളും ജീവ കാരുണ്യ വിഭാഗം കണ്‍ വീനര്‍ സലീം മുഞ്ചക്കല്‍ അവതരിപ്പിച്ചു. തുടര്‍ന്നു സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങളും, സംശയങ്ങളും എന്ന വിഷയത്തില്‍ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകവും, കമ്മ്യൂണിറ്റി വെല്‍ഫെയറും മാധ്യമ ഇടപെടലും വിഷയത്തില്‍ അഹ്മദ് യൂസുഫും ക്ലാസ്സെടുത്തു.ഫോറം സ്‌റ്റേറ്റ് സെക്രട്ടറിമുബാറക് പൊയില്‍തൊടി, സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍, സംസാരിച്ചു.

RELATED STORIES

Share it
Top