Gulf

എ സഈദിന്റെ വിയോഗം നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സോഷ്യല്‍ ഫോറം ബഹ്‌റയിന്‍ സെന്‍ട്രല്‍ കമ്മിറ്റി മുഹറഖ് അല്‍ ഇസ്‌ളാഹ് സെസൈറ്റി ഓഡിറോറിയത്തില്‍ സംഘടിപ്പിച്ച എ സഈദ് അനുശോചന യോഗത്തില്‍ ബഹ്‌റയിന്‍ പ്രവാസി സമൂഹത്തിലെ നിരവധി പേരാണ് പങ്കെടുത്തത്.

എ സഈദിന്റെ വിയോഗം നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

മനാമ: എസ്ഡിപിഐ മുന്‍ ദേശീയ അധ്യക്ഷനും ചിന്തകനും, പ്രഭാഷകനും, ഗ്രന്ഥകാരനുമായിരുന്ന എ സഈദിന്റെ വിയോഗം ഇന്ത്യയിലെ നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം ബഹ്‌റയിന്‍ സെന്‍ട്രല്‍ കമ്മിറ്റി മുഹറഖ് അല്‍ ഇസ്‌ളാഹ് സെസൈറ്റി ഓഡിറോറിയത്തില്‍ സംഘടിപ്പിച്ച എ സഈദ് അനുശോചന യോഗത്തില്‍ ബഹ്‌റയിന്‍ പ്രവാസി സമൂഹത്തിലെ നിരവധി പേരാണ് പങ്കെടുത്തത്. വിശപ്പു രഹിത ഭയ രഹിത ഇന്ത്യ' എന്ന സ്വപനവുമായി ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഐതിഹാസികമായിരുന്നുവെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്റ്രല്‍ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷ അനുസ്മരിച്ചു.

സഈദിന്റെ വിയോഗത്തിലൂടെ ഏത് കാര്യത്തിനും എപ്പോഴും സമീപിക്കാവുന്ന തുറന്ന സമീപനമുള്ള മാര്‍ഗദര്‍ശിയായ നേതാവിനെയാണ് നഷ്ടമായതെന്ന് ഫ്രറ്റേണിറ്റി ഫോറം ബഹ്‌റയിന്‍ പ്രസിഡന്റ് ജമാല്‍ മൊഹിയുദ്ധീന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം ഇന്ത്യയിലെ നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം തമിഴ് നാട് ഘടകം പ്രസിഡന്റ് ഫിറോസ് അനുസ്മരിച്ചു.

ഖുര്‍ആനിന്റെ സമകാലിക വായനയില്‍ അഗ്രഗണ്യനായ പണ്ഡിതനും മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട മഹാപണ്ഡിതനുമായിരുന്നു സഈദ് എന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉര്‍ദു ചാപ്റ്റര്‍ പ്രസിഡന്റ് സൂബൈര്‍ അനുസ്മരിച്ചു. മാറ്റങ്ങള്‍ക്ക് വേണ്ടിയും, പാര്‍ശ്യവല്‍കൃതരുടെയും അവകാശങ്ങള്‍ക്കും, നീതിക്കും വേണ്ടി നില കൊണ്ട മനുഷ്യ സ്‌നേഹിയായ നോതാവായിരുന്നു എ സഈദ് എന്ന് ഫ്രട്ടേണിറ്റി ഫോറം കര്‍ണാടക പ്രസിഡന്റ് ഇര്‍ഷാദ് അനുസ്മരിച്ചു.

സാത്വികനായ പണ്ഡിതനുമായ ഒരാള്‍ക്ക് എങ്ങിനെ പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് പ്രശ്‌നപരിഹാരങ്ങള്‍ക്ക് കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു എ സഈദ് എന്ന് ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് ഷാനവാസ് അഭിപ്രായപ്പെട്ടൂ. സോഷ്യല്‍ ഫോറം തമിഴ്‌നാട് സ്‌റ്റേറ്റ് സെക്രട്ടറി അത്താഉല്ല, കേരള ഘടകം പ്രസിഡന്റ് അലി അക്ബര്‍, കര്‍ണാടക പ്രസിഡന്റ് ഇര്‍ഫാന്‍, സാമൂഹിക പ്രവര്‍ത്തകരായ ഷിബു പത്തനംതിട്ട, നിസാര്‍ കൊല്ലം, വല്ലം ബഷീര്‍ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം), ഇന്റഗ്രേറ്റഡ് തമിള്‍ ഫെഡറേഷന്‍ ബഹ്‌റയിന്‍ പ്രസിഡന്റ് അബ്ദുള്‍ കയ്യൂം എന്നിവര്‍ പങ്കെടുത്തു. റഫീഖ് അബ്ബാസ്, അബ്ദുള്‍ ഹഫീസ്, അബ്ദള്‍ കരീം, ഹംസ പട്ടാമ്പി, യഹ്‌യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അനുശോചന യോഗത്തില്‍ സോഷ്യല്‍ ഫോറം സെന്റ്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യൂസഫ് അലി സ്വാഗതം പറഞ്ഞു. ഫോറം ജോയിന്റ് സെക്രട്ടറി ഇബ്രാഹീം തമിഴ്‌നാട് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it