Gulf

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ മിഡില്‍ ഈസ്റ്റ് കമ്മിറ്റികള്‍ നിലവില്‍ വന്നു

ഐഒസി ചെയര്‍മാന്‍ സാംപിട്രോഡയുടെ നിര്‍ദേശപ്രകാരം മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ മിഡില്‍ ഈസ്റ്റ് കമ്മിറ്റികള്‍ നിലവില്‍ വന്നു
X

ദമ്മാം: എഐസിസിയുടെ ഉപഘടകമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി)യുടെ മിഡില്‍ ഈസ്റ്റ് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഐഒസി ചെയര്‍മാന്‍ സാംപിട്രോഡയുടെ നിര്‍ദേശപ്രകാരം മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജനാധിപത്യ മതേതര ആശയങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഐഒസിയുടെ ലക്ഷ്യമെന്ന് സംഘടനയുടെ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദേശ ഇന്ത്യക്കാരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക, മുഴുവന്‍ ഇന്ത്യക്കാരെയും ഏകോപിപ്പിച്ച് ഇന്ത്യ എന്ന ആശയം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്റ്റേറ്റ് കമ്മിറ്റികള്‍ രൂപീകരിക്കും. ഈ കമ്മിറ്റികളെ അതതു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനം ഏകീകരിക്കും. എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസിനാണ് ഐഒസിയുടെ ചുമതല. ഡോ: ആരതി കൃഷ്ണയാണ് ഐഒസി ഗള്‍ഫ് ഘടകം നിയന്ത്രിക്കുക.

ഐഒസി സൗദി ഭാരവാഹികള്‍: അബ്ദുല്ല മഞ്ചേരി (കേരളം) പ്രസിഡന്റ്, താലിബു റഹ്മാന്‍ (മഹാരാഷ്ട്ര), ശെഖാവത്ത് സിങ് (രാജസ്ഥാന്‍), മൊഹിദ്ദീന്‍ സിറാജുദ്ദീന്‍ (തമിഴ്‌നാട്), ഡോ: അര്‍ഷി മാലിക് (ഉത്തര്‍ പ്രദേശ്)- വൈസ് പ്രസിഡന്റുമാര്‍, മുഹമ്മദ് അഷ്‌റഫ് (കര്‍ണാടക), ഖമര്‍ സാദ (കര്‍ണാടക), അഡ്വ: ജോസഫ് പാലത്തറ (കേരളം)- ജന.സെക്രട്ടറിമാര്‍, ഫൈസല്‍ എ ശരീഫ് (കേരളം), സതീഷ് ബജാജ് (കര്‍ണാടക), നിഹാല്‍ മുഹമ്മദ് (കേരളം)- സെക്രട്ടറിമാര്‍, അലര്‍കന്‍ പുത്തഞ്ചേരി (കേരളം)- ട്രഷറര്‍.

Next Story

RELATED STORIES

Share it