Gulf

റെയില്‍വേ, റോഡ് ഗതാഗത പദ്ധതികള്‍: ഇന്ത്യയും യുഎഇയും ധാരണയിലെത്തി

ഗതാഗത മേഖലയിലെ സഹകരണം ഏറെ പ്രസക്തവും ശ്രദ്ധേയവുമാണെന്ന് കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപ്പും ആര്‍ടിഎ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മത്താര്‍ അല്‍തായറും അഭിപ്രായപ്പെട്ടു.

റെയില്‍വേ, റോഡ് ഗതാഗത പദ്ധതികള്‍: ഇന്ത്യയും യുഎഇയും ധാരണയിലെത്തി
X

ദുബയ്: റെയില്‍വേ, റോഡ് ഗതാഗത പദ്ധതികളില്‍ സാങ്കേതിക സഹകരണം ഉള്‍പ്പെടെ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ദുബയും തമ്മില്‍ ധാരണയിലെത്തി. ഗതാഗത മേഖലയിലെ സഹകരണം ഏറെ പ്രസക്തവും ശ്രദ്ധേയവുമാണെന്ന് കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപ്പും ആര്‍ടിഎ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മത്താര്‍ അല്‍തായറും അഭിപ്രായപ്പെട്ടു.

മറ്റു വ്യത്യസ്ത പദ്ധതികളെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ഏതൊക്കെ മേഖലകളില്‍ സഹകരണം ശക്തമാക്കാമെന്നതിനെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.

ദുബയിലെ റോഡ് വികസനം, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവയും ചര്‍ച്ചാ വിഷയമായി. ദുബയുമായുള്ള തന്ത്രപ്രധാന സഹകരണം ഇന്ത്യക്കും നേട്ടമാകും. മരുഭൂമിയില്‍ ഡ്രൈവറില്ലാ മെട്രോ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കി ഗതാഗത രംഗത്ത് മുന്നേറ്റം നടത്തിയ നഗരമാണ് ദുബയ്. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയില്‍ പദ്ധതിക്കും ദുബയ് മെട്രോ പ്രചോദനമായി.

ദുബയില്‍ ഗതാഗത രംഗത്ത് വന്‍ പദ്ധതികളാണ് നടപ്പാക്കുന്നത്. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. െ്രെഡവര്‍മാര്‍ക്ക് മികച്ച പരിശീലനം, ശാസ്ത്രീയ ലൈസന്‍സിങ് സംവിധാനം, സാങ്കേതിക മികവുള്ള വാഹനങ്ങള്‍, മികച്ച ബോധവല്‍ക്കരണം എന്നിവയില്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായും ചൂണ്ടിക്കാട്ടി. ഗതാഗത മേഖലയില്‍ ദുബയുമായുള്ള സഹകരണം ഇന്ത്യാ-യുഎഇ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

റെയില്‍ ഗതാഗത മേഖലയില്‍ ഏറെ വൈദഗ്ധ്യം നേടിയ ഇന്ത്യക്ക് ദുബയിലെ പദ്ധതികളില്‍ അവസരം ലഭിക്കാന്‍ സഹകരണം സഹായകമാകും.

റെയില്‍വേ വികസന പദ്ധതികളില്‍ സാങ്കേതിക സഹകരണത്തിനു യുഎഇ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയവും കരാര്‍ ഒപ്പു വച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it