Gulf

ഹിന്ദുമഹാസഭയുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി പ്രതിഷേധിച്ചു

കുവൈത്ത് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദുമഹാസഭയുടെ നേതാവും ഗാന്ധിഘാതകനും രാജ്യദ്രോഹിയുമായിരുന്ന നാഥുറാം ഗോഡ്‌സെയുടെ ചിത്രം കുവൈത്ത് ഒഐസിസി നാഷനല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു

ഹിന്ദുമഹാസഭയുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി പ്രതിഷേധിച്ചു
X

കുവൈത്ത് സിറ്റി: ഉത്തര്‍പ്രദേശില്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ വീണ്ടും അരങ്ങേറിയ ഗാന്ധിജിയുടെ പ്രതീകാത്മക വധത്തില്‍ കുവൈത്ത് ഒഐസിസി പ്രതിഷേധിച്ചു. കുവൈത്ത് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദുമഹാസഭയുടെ നേതാവും ഗാന്ധിഘാതകനും രാജ്യദ്രോഹിയുമായിരുന്ന നാഥുറാം ഗോഡ്‌സെയുടെ ചിത്രം കുവൈത്ത് ഒഐസിസി നാഷനല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു. ഒഐസിസി നേതാക്കളായ ഹരീഷ് തൃപ്പൂണിത്തുറ, എം എ നിസാം, അക്ബര്‍ വയനാട്, ഇല്യാസ് പുതുവാച്ചേരി, സജി മണ്ഡലത്തില്‍, സൂരജ്, ശരത്ത് സംബന്ധിച്ചു.

Next Story

RELATED STORIES

Share it