Gulf

ഹജ്ജ് വോളന്റിയര്‍ സേവനം: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സ്വീകരണം നല്‍കി

ഹജ്ജ് വോളന്റിയര്‍ സേവനം: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സ്വീകരണം നല്‍കി
X

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് വോളന്റിയര്‍ സേവനത്തിനായി റിയാദില്‍ നിന്നു പങ്കെടുത്ത ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍മാര്‍ക്ക് ബത്ഹയിലെ അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കഴിഞ്ഞ 19 വര്‍ഷമായി ഹജ്ജ് സേവന രംഗത്ത് ഇന്ത്യയുടെ നിറസാന്നിദ്ധ്യമായി മാറാന്‍ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, യുപി, തെലങ്കാന, ആന്ധ്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 170 വോളന്റിയര്‍മാരാണ് ഈ വര്‍ഷം ഹജ്ജ് സേവനത്തിനു റിയാദില്‍ നിന്ന് പുറപ്പെട്ടത്.

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയേഴ്‌സ് റിയാദ് ക്യാപ്റ്റന്‍ അഷറഫ് വേങ്ങൂര്‍ സ്വാഗതം ചെയ്തു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഇല്‍യാസ് സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലെയ്റ്റണ്‍ കോണ്‍ട്രാക്റ്റിങ് കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് സാദ് തരിന്‍ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്നദ്ധപ്രവര്‍ത്തകരുടെ ഫീല്‍ഡ് വര്‍ക്ക് 2019ന്റെ വീഡിയോ പ്രദര്‍ശനം കാഴ്ചക്കാരുടെ മനസ്സിനെ ഈറനണിയിച്ചു. ബീഹാര്‍, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹജ്ജ് വോളന്റിയര്‍ ക്യാപ്റ്റന്‍മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ ഒത്തുചേരലില്‍ പങ്കുവച്ചു.

മസാ കമ്പനി ജനറല്‍ മാനേജര്‍(ആന്ധ്രാപ്രദേശ്), തെലങ്കാന ഫോറം ഡോ. അഷ്‌റഫ് അലി, കര്‍ണാടകയില്‍ നിന്നുള്ള ബിസിനസ്മാന്‍ അബ്ദുല്‍ ഖാദര്‍, തമിഴ്‌നാട് ഇസ്‌ലാമിക് ഫെഡറേഷന്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ബിസ്വാസ് ജനറല്‍ സെക്രട്ടറി അക്തര്‍ ഉല്‍ ഇസ്‌ലാം സിദ്ദിഖി എന്നിവര്‍ സന്നദ്ധ സേവനങ്ങളെ അഭിനന്ദിക്കുകയും സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഹജ്ജ് വോളന്റിയര്‍ വൈസ് ക്യാപ്റ്റന്‍ അബ്ദുര്‍ റഊഫ് കര്‍ണാടക ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.





Next Story

RELATED STORIES

Share it