Gulf

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണം: സോഷ്യല്‍ ഫോറം സലാല

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണം: സോഷ്യല്‍ ഫോറം സലാല
X

സലാല: പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സോഷ്യല്‍ ഫോറം സലാല കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് വരുന്നവറുടെ ക്വാറന്റൈന്‍ ചെലവ് സ്വയംവഹിക്കണമെന്നുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിച്ചു എത്രയും വേഗം തീരുമാനം പിന്‍വലിക്കണമെന്ന് സോഷ്യല്‍ ഫോറം സലാല ജനറല്‍ സെക്രട്ടറി നിസ്സായി ഈരാറ്റുപേട്ട പ്രസ്താവനയില്‍ ആവശ്യപെട്ടു. തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രവാസി സമൂഹം ഒറ്റകെട്ടായി ഇതിനെതിരേ രംഗത്ത് വരണം. മടങ്ങി എത്തുന്നവര്‍ പാവങ്ങളാണെങ്കിലും ചെലവ് വഹിക്കേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഗള്‍ഫ് നാടുകളില്‍ ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ് അതുപോലെ മരണസംഖ്യയും. ഈ അവസരത്തില്‍ പലരുടെയും സഹായം കൊണ്ട് ടിക്കറ്റ് എടുത്ത് നാട്ടില്‍ എത്താനുള്ള ശ്രമത്തിലാണ് പ്രവാസികള്‍. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ടുമാസത്തിലധികമായി ജോലിയും വരുമാനവും ഇല്ലാതെ ഇരിക്കുന്ന പ്രവാസികള്‍ ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടിലാണ്. അതിനിടയില്‍ സര്‍ക്കാരിന്റെ ഈ തീരുമാനം കൂടി വന്നത് ഏറെ ഖേദകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it