Gulf

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ സഹായ വിതരണം

കടലാക്രമണത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട തിരുവനന്തപുരം ശംഖുമുഖം സ്വദേശിനിയായ ജികെപിഎ അംഗത്തിന് അടിയന്തിര ധനസഹായം നല്‍കി. ഇവരുടെ രേഖകള്‍/ അപേക്ഷകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാകാന്‍ ജികെപിഎ ആവശ്യമായ ഇടപെടല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ സഹായ വിതരണം
X

കുവൈത്ത് സിറ്റി: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ മെഹബൂല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സഹായം വിതരണം ചെയ്തു. സമ്മേളനത്തില്‍ ഏരിയ കണ്‍വീനര്‍ സലീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് പ്രേംസണ്‍ കായംകുളം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സാം മാത്യു സ്വാഗതവും മെഹബൂല ഏരിയ ട്രഷറര്‍ റിയാസ് പുത്തന്‍വീട്ടില്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സ്ഥാപക കോര്‍ മെമ്പര്‍ മുബാറക് കാംമ്പ്രത്ത് മുഖ്യപ്രഭാഷണം നടത്തി.

കടലാക്രമണത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട തിരുവനന്തപുരം ശംഖുമുഖം സ്വദേശിനിയായ ജികെപിഎ അംഗത്തിന് അടിയന്തിര ധനസഹായം നല്‍കി. ഇവരുടെ രേഖകള്‍/ അപേക്ഷകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാകാന്‍ ജികെപിഎ ആവശ്യമായ ഇടപെടല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അസുഖത്തെതുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത മറ്റൊരു ജികെപിഎ അംഗത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

ചാപ്റ്റര്‍ സെക്രട്ടറി എം കെ പ്രസന്നന്‍, വനിതാ ചെയര്‍പേഴ്‌സണ്‍ അമ്പിളി, ഖജാഞ്ചി ലിനീഷ്, മെഹബൂലാ ഏരിയ ജോയിന്‍ ഖജാഞ്ചി സിയാബ് പുല്‍പ്പാടന്‍, മെഹബൂല ഏരിയ വനിതാ കോഡിനേറ്റര്‍ ലിസി, കോര്‍ മെംബര്‍മാരായ റഷീദ് പുതുക്കുളങ്ങര, രവി പാങ്ങോട്, മെഹബൂല ഏരിയ മുന്‍ പ്രസിഡന്റ് മുജീബ് കെ ടി എന്നിവര്‍ സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു.

സാല്‍മിയ ഏരിയ സെക്രട്ടറി അനില്‍ വൃന്ദാവനം, ട്രഷറര്‍ സജിമോന്‍ എന്നിവരും സന്നിഹിതരായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അലിജാന്‍, ബിനു യോഹന്നാന്‍, ഉല്ലാസ് പന്തളം എന്നിവര്‍ ജികെപിഎ മെമ്പര്‍ഷിപ്പ് / നോര്‍ക്ക/ ക്ഷേമനിധി അപേക്ഷകര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് ആയി പ്രവര്‍ത്തിച്ചു. ഏരിയ ട്രഷറര്‍ റിയാസ് പുത്തന്‍വീട്ടില്‍ നന്ദി അറിയിച്ചു.

Next Story

RELATED STORIES

Share it