Gulf

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ജിജിഐ ടാലെന്റ് ലാബ്

ഈമാസം 23ന് ശനിയാഴ്ച രാവിലെ എട്ടുമണി മുതല്‍ അഞ്ചുമണി വരെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് സെക് ഷന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ജിജിഐ ടാലെന്റ് ലാബ്
X

ജിദ്ദ: പ്രതിഭാ സമ്പന്നരും നേതൃശേഷിയുള്ളവരുമായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) ഏകദിന ശില്‍പശാല (ജിജിഐ ടാലെന്റ് ലാബ്) സംഘടിപ്പിക്കുന്നു. ഈമാസം 23ന് ശനിയാഴ്ച രാവിലെ എട്ടുമണി മുതല്‍ അഞ്ചുമണി വരെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് സെക് ഷന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. സൗദി അറേബ്യയുടെ പശ്ചിമമേഖലയിലെ ഇന്റര്‍നാഷനല്‍ സ്‌കൂളുകളിലെ 812 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായിരിക്കും പ്രവേശനം. സ്‌കൂള്‍ അധികൃതരുടെ മേല്‍നോട്ടത്തിലായിരിക്കും വിദ്യാര്‍ഥികളെ ഇതിനായി കണ്ടെത്തുന്നത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖ് മുഖ്യാതിഥിയാവുന്ന ശില്‍പശാലയില്‍ പ്രശസ്ത മാധ്യമപ്രതിഭ ഖാലിദ് അല്‍മഈന വിശിഷ്ടാതിഥിയായിരിക്കും.

മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍, രചനയുടെ ലോകം, ആശയവിനിമയ നൈപുണ്യം, നേതൃപാടവം തുടങ്ങിയ സെഷനുകള്‍ക്ക് ഇഖ്‌റഅ് ചാനല്‍സ് മീഡിയാ സെന്റര്‍ മേധാവി നെസാര്‍ അല്‍ അലി, സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാം നാരായണ്‍ അയ്യര്‍, അറബ് ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ്, ഡോ. അബ്ദുസ്സലാം ഉമര്‍ (കിങ് സൗദ് യൂനിവേഴ്‌സിറ്റി, റിയാദ്) തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കുമെന്ന് ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി, ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, പ്രോഗ്രാം ചീഫ് കോ- ഓഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ എന്നിവര്‍ അറിയിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ 17 നകം സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it