ജിസിസി സംഗമം ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും
ഫെബ്രുവരി 8ന് ഷാര്‍ജയില്‍ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി കുഞ്ഞാലി, ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഷംസാദ് റഹിം എന്നിവര്‍ പങ്കെടുക്കും.

ഷാര്‍ജ: ജനത കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ജിസിസി കുടുംബസംഗവും അരങ്ങില്‍ ശ്രീധരന്‍ സ്മൃതി പുരസ്‌കാര സമര്‍പണവും ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 8ന് ഷാര്‍ജയില്‍ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി കുഞ്ഞാലി, ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഷംസാദ് റഹിം എന്നിവര്‍ പങ്കെടുക്കും.
ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ സംബന്ധിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിക്ക് 'ബദല്‍ തേടുന്ന ഇന്ത്യന്‍ രാഷ്ട്രിയവും സോഷ്യലിസ്റ്റ് ചേരിയുടെ പ്രസക്തിയും ' എന്ന സെമിനാറില്‍ ഇ കെ ദിനേശ് വിഷയം അവതരിപ്പിക്കും. പ്രവാസി സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് സുനില്‍ മയ്യന്നൂര്‍ (055 9027027) എന്ന നമ്പറില്‍ ബന്ധപ്പെടുക.
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMT