ഫ്രറ്റേണിറ്റി ഫെസ്റ്റ്- 2019 അഖിലേന്ത്യാ വടം വലി മത്സരം

നാബിയയിലെ റോമാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യയില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫ്രറ്റേണിറ്റി ഫെസ്റ്റ്- 2019 അഖിലേന്ത്യാ വടം വലി മത്സരം

ദമ്മാം: ഇന്ത്യാ ഫ്രറ്റേണിറ്റി സൗദിയിലുടനീളം 'സൗഹൃദം ആഘോഷിക്കൂ' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന അഖിലേന്ത്യാ വടംവലി മത്സരം ഇന്ന് നടക്കും. നാബിയയിലെ റോമാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യയില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി സൗദിയിലെ വിവിധ ക്ലബുകളുടെ മാനേജര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ ഗെറ്റ് ടുഗദര്‍ സംഘടിപ്പിച്ചു. ഫോറം ടൊയോട്ട ഏരിയ പ്രസിഡന്റ് യുനുസ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. സലീം മൂഞ്ചക്കല്‍ ഫെസ്റ്റ് സന്ദേശം നല്‍കി.

പ്രവസികള്‍ക്കിടയിലെ നിരാശയുടെയും ആകുലതയുടെയും നിലവിലെ സാഹചര്യങ്ങള്‍ സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മേഖലകള്‍ കണ്ടെത്തി മറികടക്കാന്‍ ഈ ഫെസ്റ്റ് പ്രചോദനമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. സിറാജുദ്ധീന്‍ ശാന്തിനഗര്‍, നിഷാദ് നിലംബൂര്‍, നസീര്‍ ആലുവ, ഖാലിദ് ബാഖവി, ഹംസക്കോയ പൊന്നാനി, ഷംസുദ്ധീന്‍ പൂക്കോട്ടുംപാടം സംബന്ധിച്ചു.

RELATED STORIES

Share it
Top