Gulf

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: എഫ്‌സി ചുങ്കത്തറ ചാംപ്യന്‍മാര്‍

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനില പിടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: എഫ്‌സി ചുങ്കത്തറ ചാംപ്യന്‍മാര്‍
X
റഫ്ഹ: ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റഫ്ഹ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി ചുങ്കത്തറ ചാംപ്യന്‍മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനില പിടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ അടിച്ചാണ് എഫ്‌സി ചുങ്കത്തറ ചാംപ്യന്‍മാരായത്. എഫ്‌സി ചുങ്കത്തറയുടെ ജമാലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജേതാക്കള്‍ക്ക് ആയിശ ടെക്‌സ്‌റ്റെയില്‍സ് ഉടമ അലി കൊടുവള്ളി സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ക്ലബ്ബുകള്‍ക്കും ഫ്രറ്റേണിറ്റി ഫോറം റഫ്ഹ കമ്മിറ്റി നന്ദി അറിയിച്ചു.
Next Story

RELATED STORIES

Share it