അറേബ്യന്‍ വൈബ്‌സില്‍ ഫ്രാങ്കോയും മന്‍സൂര്‍ ഇബ്രാഹീമും മുഖ്യാതിഥികള്‍
ദമാമില്‍നിന്നുള്ള ജനപ്രിയ കലാകാരി സൗജന്യ ശ്രീകുമാറിന്റെ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടും. ജിദ്ദയിലുള്ള എറണാകുളം ജില്ലക്കാരായ കലാകാരന്‍മാര്‍ക്ക് പരിപാടിയില്‍ അവസരം നല്‍കും.

ജിദ്ദ: ജിദ്ദ എറണാകുളം സോഷ്യല്‍ ആന്റ് ആര്‍ട്‌സ് കണ്‍സേന്‍ (ജെസാക്ക്) സംഘടിപ്പിക്കുന്ന അറേബ്യന്‍ വൈബ്‌സ് നാളെ ജിദ്ദയില്‍ നടക്കും. ജിദ്ദ കിലോ പത്ത് അല്‍ഹദീഖ ഓഡിറ്റോറിയത്തില്‍ രാത്രി 9 മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ പ്രമുഖ പിന്നണി ഗായകരായ ഫ്രാങ്കോയും മന്‍സൂര്‍ ഇബ്രാഹീമും മുഖ്യാതിഥികളായിരിക്കും. ദമാമില്‍നിന്നുള്ള ജനപ്രിയ കലാകാരി സൗജന്യ ശ്രീകുമാറിന്റെ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടും. ജിദ്ദയിലുള്ള എറണാകുളം ജില്ലക്കാരായ കലാകാരന്‍മാര്‍ക്ക് പരിപാടിയില്‍ അവസരം നല്‍കും. എറണാകുളം ജില്ലയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ജെസാക്ക്.
200 ലധികം ആല്‍ബങ്ങള്‍ നിര്‍മിക്കുകയും നിരവധി ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി പാടുകയും ചെയ്ത ഫ്രാങ്കോയുടെ മൂന്നാമത്തെ സൗദി സന്ദര്‍ശനമാണിത്. സൗദി കലാ ആസ്വാദകര്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു കലാകാരനെന്ന നിലയില്‍ എനിക്ക് ദുഖമുണ്ട്. ജനാധിപത്യവിശ്വാസികള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അറേബ്യന്‍ വൈബ്‌സിനെക്കുറിച്ച് അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സഹീര്‍ മാന്‍ഞ്ചാലി, മുഹമ്മദ് ഷാ ആലുവ, ഷിനു ജമാല്‍ എന്നിവരും പങ്കെടുത്തു.
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT