ദുബയില്‍ കേരള അസോസിയേഷന്‍ രൂപീകരിക്കും; കേരള മുഖ്യമന്ത്രി ദുബയ് സിഡിഎ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി
നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി അടിയന്തരനടപടികള്‍ക്കായി ഭരണകൂടവുമായി തുടര്‍യോഗങ്ങള്‍ ഉടന്‍ നടത്താമെന്നും തീരുമാനമായി. സിഡിഎയുമായി കൂടിയാലോചിച്ച് കേരള സര്‍ക്കാര്‍ രൂപീകരിച്ച സമിതി അസോസിയേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കും.
ദുബയ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബയ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫാറിനെ കണ്ടു. സിഡിഎ ഓഫിസിലെത്തിയ മുഖ്യമന്ത്രിയെയും പ്രതിനിധി സംഘത്തെയും ഡിജിയും ഉന്നത ഉദ്യോഗസ്ഥരും സ്വീകരിച്ചു. ദുബയിലെ കേരള സമൂഹത്തിനു ലൈസന്‍സുള്ള ഒരു അസോസിയേഷന് അനുമതി നേടുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. ഇത് തത്വത്തില്‍ സിഡിഎ അംഗീകരിച്ചു.
നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി അടിയന്തരനടപടികള്‍ക്കായി ഭരണകൂടവുമായി തുടര്‍യോഗങ്ങള്‍ ഉടന്‍ നടത്താമെന്നും തീരുമാനമായി. സിഡിഎയുമായി കൂടിയാലോചിച്ച് കേരള സര്‍ക്കാര്‍ രൂപീകരിച്ച സമിതി അസോസിയേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കും. സാമൂഹിക, മതവ്യത്യാസങ്ങള്‍ കൂടാതെ ഈ അസോസിയേഷന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യപ്രാതിനിധ്യമുണ്ടായിരിക്കണമെന്ന് ഡിജി യോഗത്തില്‍ പറഞ്ഞു.
കേരളീയര്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങള്‍ വളരെ വലുതാണെന്നും സേവനം കേരളീയരുടെ ഡിഎന്‍എയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ സമഗ്രപിന്തുണയ്ക്കും പ്രോല്‍സാഹനത്തിനും ഈ മഹത്തായ രാജ്യത്ത് സൗഹാര്‍ദപരവും സമാധാനപരവുമായ ജീവിതസാഹചര്യങ്ങള്‍ നല്‍കിയതിനും ദുബയ് സര്‍ക്കാരിനും സിഡിഎയ്ക്കും കേരള മുഖ്യമന്ത്രി നന്ദി പറഞ്ഞു.
ഈ പുതിയ കേരള അസോസിയേഷന്‍ കേരളീയര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമല്ല, യുഎഇ സര്‍ക്കാരിന്റെ വിവിധ സംരംഭങ്ങളെ അവര്‍ക്ക് കഴിയുന്ന വിധത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സിഡിഎ റെഗുലേറ്ററി ആന്റ് ലൈസന്‍സിങ് സിഇഒ ഡോ. ഉമര്‍ അല്‍ മുത്തന്ന, കോണ്‍സുല്‍ ജനറല്‍ വിപുല്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസുഫലി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ പങ്കെടുത്തു. സിഡിഎ ഡിജിക്ക് ഓര്‍മക്കുറിപ്പായി കേരള മുഖ്യമന്ത്രി ആറന്‍മുള കണ്ണാടി സമ്മാനിച്ചു.
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT