Gulf

ഫറോക്ക് സ്വദേശി റിയാദില്‍ നിര്യാതനായി

ഫറോക്ക് ചുങ്കം എട്ടേനാലില്‍ താമസിക്കുന്ന തലേക്കര ബീരാന്‍കുട്ടി (52)യാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ശിമെസിയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്.

ഫറോക്ക് സ്വദേശി റിയാദില്‍ നിര്യാതനായി
X

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഫറോക്ക് സ്വദേശി റിയാദില്‍ താമസ സ്ഥലത്ത് നിര്യാതനായി. ഫറോക്ക് ചുങ്കം എട്ടേനാലില്‍ താമസിക്കുന്ന തലേക്കര ബീരാന്‍കുട്ടി (52)യാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ശിമെസിയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. റിയാദിലെ ഐടിഎല്‍ വേള്‍ഡ് ട്രാവല്‍ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു.

ഫറോക്ക് ചുങ്കം കുന്നത്ത് മോട്ടയിലെ പരേതരായ മോയുട്ടി പിതാവും പാത്തെയി മാതാവുമാണ്. ഭാര്യ ഫാത്തിമത്ത് സമീറ. മക്കള്‍: ഷഹനാസ്, മുഹമ്മദ് സിബിലി, മുഹമ്മദ് സാബിത്ത്. മരുമകന്‍: ജുനൈദ്. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ദുല്‍ സമദ്, ആയിഷാബി, ഇത്തിരിയം, മൈമൂന.

മയ്യത്ത് ഷിമേസി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താഇഫിലുള്ള ഭാര്യ സഹോദരന്‍ ശരീഫ് റിയാദിലെത്തിയിട്ടുണ്ട്. 32 വര്‍ഷമായി റിയാദിലുള്ള ബീരാന്‍കുട്ടി രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ഐടിഎല്‍ വേള്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഷകീബ് കൊളക്കാടന്‍ അറിയിച്ചു. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ സിദ്ദിഖ് തുവ്വൂര്‍ സഹായവുമായി രംഗത്തുണ്ട്. റിയാദ് ബേപ്പൂര്‍ മണ്ഡലം കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായ ബീരാന്‍കുട്ടി സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ബീരാന്കുട്ടിയുടെ നിര്യാണത്തില്‍ ഐ ടി എല്‍ വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ്, കെഎംസിസി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, മൊയ്ദീന്‍കോയ കല്ലമ്പാറ, അബ്ദുല്‍ റഹ്മാന്‍ കല്ലമ്പാറ, അക്ബര്‍ വേങ്ങാട്ട്, സമദ് പെരുമുഖം, മനാഫ് മണ്ണൂര്‍, കുഞ്ഞോയി കോടമ്പുഴ അനുശോചിച്ചു.

Next Story

RELATED STORIES

Share it