ഷാര്‍ജയില്‍ കള്ളനോട്ടടി സംഘം പിടിയില്‍

താമസകേന്ദ്രം വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.

ഷാര്‍ജയില്‍ കള്ളനോട്ടടി സംഘം പിടിയില്‍

ഷാര്‍ജ: കള്ളനോട്ടടിക്കുന്ന രണ്ടംഗ ഏഷ്യന്‍ സംഘത്തെ ഷാര്‍ജ പോലിസ് പിടികൂടി. 100ന്റെയും 200 ന്റെയും കള്ളനോട്ടടിച്ച് ഗ്രോസറികളിലും പെട്രോള്‍ പമ്പിലും ഉപയോഗിച്ചുവരികയായിരുന്നു പ്രതികള്‍. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഷാര്‍ജ പോലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പ്രത്യേക ടീമിനെ നിയോഗിച്ചു.

താമസകേന്ദ്രം വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. ഇവിടെ നിന്നും 45,000 ദിര്‍ഹമിന്റെ കള്ളനോട്ടുകളും അടിക്കാനുള്ള ഉപകരണങ്ങളും പോലിസ് കണ്ടെത്തി. നിയമനടപടിക്കായി ഷാര്‍ജ പോലിസ് പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

RELATED STORIES

Share it
Top