പ്രവാസി പത്രപ്രവര്‍ത്തകന്‍ പി ടി മൂസക്കോയയെ അനുസ്മരിച്ചു

ജിദ്ദ: പ്രവാസി പത്രപ്രവര്‍ത്തകനായിരുന്ന പി ടി മൂസക്കോയയെ സുഹൃദ് സംഘം അനുസ്മരിച്ചു. ഓണ്‍ലൈന്‍ അനുസ്മരണ സെഷനില്‍ ഡോ. ഇസ്മായില്‍ മരിതേരി(കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി) അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ സി കെ ഹസന്‍ കോയ, പ്രശസ്ത പണ്ഡിതന്‍ ഡോ. മുഹമ്മദ് അഷ്‌റഫ് അലി മലൈബാരി, ഹസന്‍ ചെറൂപ്പ, നൗഫല്‍ പാലക്കോത്ത്, സൗദി ഇലക്ട്രിസിറ്റി കമ്പനി മദീനാ ബ്രാഞ്ച് ചീഫ് എന്‍ജിനീയറായിരുന്ന അബ്ദുസ്സത്താര്‍ കണ്ണൂര്‍, ഹനീഫ കൊച്ചനൂര്‍, മുസാഫിര്‍, അബ്ദുല്ലക്കോയ കണ്ണങ്കടവ്, അഷ്‌റഫ് വേങ്ങാട്, ഉസ്മാന്‍ ഇരുമ്പുഴി, പി എം മായിന്‍കുട്ടി, റഫീഖ് റഹ്മാന്‍ മൂഴിക്കല്‍, സിക്കന്തര്‍ പൊന്മാടത്ത്, സാദിഖലി തുവ്വൂര്‍, ബഷീര്‍ അലനെല്ലൂര്‍, ബഷീര്‍ ബടേരി, ശരീഫ് പെരുവള്ളൂര്‍, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍, കബീര്‍ കൊണ്ടോട്ടി, പി പി അബ്ദുര്‍ റഹ്മാന്‍, അലവി ഒലിപ്പുഴ, കെ എം അന്‍വര്‍, സഹല്‍ കാളമ്പ്രാട്ടില്‍ സംസാരിച്ചു.
പ്രതിഭാധനനായ എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകന്‍, കച്ചവടക്കാരന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂസക്കോയ കാല്‍നൂറ്റാണ്ടിലേറെ കാലം മദീനയിലെ കാരക്കത്തോട്ടത്തിന്റെ ചുമതലക്കാരനായിരുന്നു. മലയാളം ന്യൂസിന്റെ മദീനാ ലേഖകനും കോഴിക്കോട് ഗുഡ്‌വില്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായിരുന്നു. 2009 ല്‍ പ്രവാസ ജീവിതം മതിയാക്കിയ ശേഷം കോഴിക്കോട് കല്ലായിയില്‍ റോത്താന റെഡിമെയ്ഡ്‌സ് ഷോപ്പ് നടത്തിവരുന്നതിനിടെ ഇക്കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
Expatriate journalist PT Musakoya rememberance
RELATED STORIES
നടി ലക്ഷ്മികാ സജീവന് ഷാര്‍ജയില്‍ മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMT