പെരിങ്ങത്തൂരിലെ പ്രവാസി ഗൃഹപ്രവേശത്തിന്റെ തലേന്ന് നാട്ടില്‍ മരിച്ചു
BY BSR12 Dec 2020 2:01 AM GMT

X
BSR12 Dec 2020 2:01 AM GMT
ദുബയ്: പെരിങ്ങത്തൂര്‍ സ്വദേശിയായ പ്രവാസി ഗൃഹപ്രവേശത്തിന്റെ തലേന്ന് നാട്ടില്‍ മരിച്ചു. പെരിങ്ങത്തൂര്‍ മത്തിപ്പറമ്പിലെ പരേതനായ മൊട്ടന്‍തറമ്മല്‍ കുഞ്ഞിമൂസ-ആയിശ ദമ്പതികളുടെ മകന്‍ ഹാരിസ്(44) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ദുബയ് ദേരയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഹാരിസ് കുടുംബസമേതം പുതിയ വീട്ടില്‍ താമസം തുടങ്ങാനായി ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ഹാരിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷംനത്ത്. മക്കള്‍: ഫാത്വിമത്ത് റിദ, ഫാത്വിമത്ത് നിദ, മുഹമ്മദ്. സഹോദരങ്ങള്‍: സക്കീന, ഹമീദ്, മുനീര്‍(ഖത്തര്‍).
Expatriate from Peringathur died at home on the eve of his house warming
Next Story
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT