Gulf

പ്രവാസി ടാക്‌സി കുവൈത്തിന് പുതിയ ഭാരവാഹികള്‍

ഓര്‍മ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കുവൈത്തിന്റെ വിവിധ മേഖലകളില്‍നിന്നായി നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു.

പ്രവാസി ടാക്‌സി കുവൈത്തിന് പുതിയ ഭാരവാഹികള്‍
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മയായ പ്രവാസി ടാക്‌സി കുവൈത്ത് ഒന്നാമത് വാര്‍ഷികാഘോഷവും 2020 പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ഓര്‍മ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കുവൈത്തിന്റെ വിവിധ മേഖലകളില്‍നിന്നായി നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു. ജനറല്‍ ബോഡി യോഗം പ്രസിഡന്റായി ജീസന്‍ ജോസഫ്, ജനറല്‍ സെക്രട്ടറിയായി റഷീദ് പട്ടാമ്പി, ട്രഷററായി വിപിന്‍, വൈസ് പ്രസിഡന്റയി പ്രമോദ്, ജോ. സെക്രട്ടറിയായി ഷറഫുദ്ദീന്‍ എന്നിവരെയും അഡൈ്വസറി അംഗങ്ങളായി റാഫി നന്തി, ശുക്കൂര്‍ എകരൂര്‍, ജയലാല്‍ എന്നിവരെയും തിരഞ്ഞെടുത്തു. 2019 വര്‍ഷത്തെ ജീവകാരുണ്യപ്രവര്‍ത്തന, സാമ്പത്തിക റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it