Gulf

ദുബയ് വെല്ലിങ്ടണ്‍ സ്‌കൂള്‍ പോലിസ് കാവലില്‍; വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍

ദുബയ് വെല്ലിങ്ടണ്‍ സ്‌കൂള്‍ പോലിസ് കാവലില്‍; വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍
X

ദുബയ്: ജെംസ് വിദ്യാഭ്യാസ ഗ്രൂപ്പിന് കീഴിലുളള ദുബയിലെ വെല്ലിങ്ടണ്‍ സ്‌കൂളിന് പോലിസ് സുരക്ഷ ശക്തമാക്കി. സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായ സ്തംഭിച്ചിരിക്കുകയാണ്. കുട്ടികള്‍ സുരക്ഷിതരാണെന്ന് ദുബായ് പോലിസ് ട്വീറ്റ് ചെയ്തു. അതേസമയം, എന്താണ് സ്‌കൂള്‍ പ്രവര്‍ത്തനം സ്തംഭിക്കാന്‍ കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ദുബയ് അല്‍ഖയില്‍ റോഡിലെ സ്‌കൂളില്‍, പോലിസിന്റെ ഉന്നത ഉദ്യോഗസ്ഥരും സേനയും രാവിലെ മുതല്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ജെംസ് ഗ്രൂപ്പ് അധികൃതര്‍ പ്രതികരിച്ചു. പോലിസ് അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്. അതേസമയം പ്രശ്‌നം പരിഹരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it