Gulf

വിദ്യാര്‍ഥികള്‍ക്കായി ഡിസ്പാക് മോട്ടിവേഷനല്‍ സെമിനാര്‍ സംഘടിപ്പിച്ചു

വിദ്യാര്‍ഥികള്‍ക്കായി ഡിസ്പാക് മോട്ടിവേഷനല്‍ സെമിനാര്‍ സംഘടിപ്പിച്ചു
X

അല്‍ ഖോബാര്‍: ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷനല്‍ സെമിനാര്‍ സംഘടിപ്പിച്ചു. അല്‍ഖോബാര്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കാളികളായി. വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കാനിരിക്കുന്ന വാര്‍ഷിക പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കുട്ടികളുടെ പരീക്ഷാഭയം ഇല്ലാതാക്കുന്നതിനും സമ്മര്‍ദ്ദങ്ങളില്ലാതെ എങ്ങനെ പഠിക്കാം തുടങ്ങിയ വിഷയത്തെ ആസ്പദമാക്കി വിദ്യാഭ്യാസ രംഗത്തെ പ്രശസ്തരായ സിജിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രവാസ ലോകത്തെ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലുള്ള വിദ്യാര്‍ഥികളേക്കാള്‍ ഭാഷാ നൈപുണ്യം കൂടുതല്‍ ഉണ്ടെങ്കിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അവബോധം ഇല്ലാത്തത് ഉന്നതങ്ങളിലെത്തുന്നതിലേക്ക് അവരെ തടയുന്നതിന്റെ പ്രധാന ഘടകമാണെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷകനായിരുന്ന ജോജി പോള്‍(ഇന്റര്‍ നാഷനല്‍ ട്രെയിനര്‍ മാക്മില്ലന്‍ അക്കാദമി) പറഞ്ഞു. കേവലം ഉപരിവിപ്ലവമായ കാണാപാഠം പഠിക്കുന്ന രീതിയില്‍ നിന്നു വിത്യസ്തമായി സിദ്ധാന്തങ്ങളെ പ്രായോഗികവല്‍ക്കരിക്കുന്ന അന്തരാഷ്ട്ര നിലവാരത്തിലുള്ള പഠന രീതികള്‍ കൊണ്ട് ഇനിയുള്ള കാലത്ത് മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോ. ഹബീബ് റഹ്മാന്‍ കള്ളിക്കല്‍(സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്റ്) പറഞ്ഞു. ആക്റ്റിങ് പ്രസിഡന്റ് അശ്‌റഫ് ആലുവ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍മാരായ ഡോ. അബ്ദുസ്സലാം കണ്ണിയന്‍, സുനില്‍ മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുസ്തഫ തലശ്ശേരി, ഷമീം കട്ടാക്കട എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി. താജു അയ്യരില്‍, അബ്ദുസ്സലാം സംസാരിച്ചു. നജീബ് അരഞ്ഞിക്കല്‍ പ്രോഗ്രാം കോ-ഓഡിനേറ്ററായിരുന്നു. സാദിഖ് അയ്യാരില്‍, റെജി പീറ്റര്‍, അസ്‌ലം ഫറോക്, ഷൗബീര്‍ നേത്യത്വം നല്‍കി.




Next Story

RELATED STORIES

Share it