Gulf

കൊവിഡ് വാക്‌സിനെ കുറിച്ച് സംശയ നിവാരണ ചര്‍ച്ച സംഘടിപ്പിക്കുന്നു

കൊവിഡ് വാക്‌സിനെ കുറിച്ച് സംശയ നിവാരണ ചര്‍ച്ച സംഘടിപ്പിക്കുന്നു
X

ജിദ്ദ: കൊവിഡ് വാക്‌സിനെ കുറിച്ചുള്ള ജനങ്ങളുടെ ആകുലതകള്‍ പങ്കുവയ്ക്കാനും സംശയ നിവാരണത്തിനുമായി സൗദിയിലെ പ്രഫഷമല്‍ ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം(SKPF) സൂം വഴി ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. 26നു സൗദി സമയം വൈകീട്ട് 7നാണ് പരിപാടി. ഡോ. അബൂബക്കര്‍ സിദ്ദീഖ് മോഡറേറ്ററാവുന്ന ചര്‍ച്ചയില്‍ ദമ്മാം യൂനിവേഴ്‌സിറ്റി അധ്യാപിക ഡോ. ജിഷ ലൂക്ക വിഷയം അവതരിപ്പിക്കും. ഡോ. സുഹാജ്, ഡോ. ജൂനി സെബാസ്റ്റ്യന്‍(വാക്‌സിന്‍ സ്‌പെഷ്യലിസ്റ്റ്, ജെഎസ്എസ് മെഡിക്കല്‍ കോളജ്, മൈസൂര്‍), ഫാര്‍മസിസ്റ്റുമാരായ ഹനീഫ പാറക്കല്ലില്‍, യൂനുസ് മണ്ണിശ്ശേരി, ആബിദ് പാറക്കല്‍ എന്നിവരടങ്ങുന്ന പാനല്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

Discussion on covid Waccine doubts

Next Story

RELATED STORIES

Share it