Latest News

എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും; വിവാദ പരാമശവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്

എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും; വിവാദ പരാമശവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
X

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഹിന്ദു - ക്രിസ്‌ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രാേഹ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുമെന്നും കൃഷ്ണദാസ് ആരോപിച്ചു.ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.

എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കുമെന്നും കൃഷ്ണദാസ് ആരോപിക്കുന്നു.

എന്നാൽ പി കെ കൃഷ്ണദാസിന്റെ വിവാദ പരമാർശത്തെ തള്ളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിട്ടുണ്ട്. എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്ന് രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.

Next Story

RELATED STORIES

Share it