India

കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തി
X

ബെംഗളൂരു: കര്‍ണാടകയില്‍ അധ്യാപികയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ച് കൊലപാതകം. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയില്‍ താമസിക്കുന്ന ജ്യോതി കപാലെയാണ് (57) കൊല്ലപ്പെട്ടത്. ജ്യോതി ബീദര്‍ ജില്ലയിലെ ഭാല്‍ക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ്.

കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കല്‍മൂഡ് ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ജ്യോതി വഞ്ചാരഖേഡ ഗ്രാമത്തിലെ അധ്യാപികയായതിനാല്‍ ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു താമസിച്ചിരുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

സംഭവ ദിവസവും ഇവര്‍ സ്വന്തം വീട്ടില്‍ നിന്ന് ബീദറിലേക്ക് തിരികെ പോകുകയായിരുന്നു. ഈ സമയത്താണ് ആക്രമികള്‍ മാരകായുധങ്ങള്‍ ആയി വന്ന് ഇവരെ വെട്ടി കൊലപ്പെടുത്തുന്നതും ശേഷം മൃതദേഹം റോഡിലിട്ട് തീ കൊളുത്തുന്നതും. കമലാപുരത്തിനടുത്തുള്ള കല്‍മൂഡ് എന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.

സംഭവത്തില്‍ കമലാപുരം പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകികള്‍ ആരാണെന്നും എന്താണ് കൊലപാതക കാരണം എന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലിസ് അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.






Next Story

RELATED STORIES

Share it