Gulf

കൊവിഡ് വ്യാപനം: ഒമാനില്‍ കര അതിര്‍ത്തികളുടെ അടച്ചിടല്‍ തുടരുമെന്ന് സുപ്രിംകമ്മിറ്റി

കൊവിഡ് വ്യാപനം: ഒമാനില്‍ കര അതിര്‍ത്തികളുടെ അടച്ചിടല്‍ തുടരുമെന്ന് സുപ്രിംകമ്മിറ്റി
X

മസ്‌കത്ത്: കൊവിഡ് വ്യാപനം തടയാന്‍ വേണ്ടിയുള്ള കര അതിര്‍ത്തികളുടെ കര അതിര്‍ത്തികളുടെ അടച്ചിടല്‍ തുടരുമെന്ന് സുപ്രിംകമ്മിറ്റി. കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യവും കണക്കിലെടുത്താണ് ഇത്തരത്തിലുള്ള നടപടി. ജനുവരി 25 മുതലാണ് ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചത്. ഇത് പിന്നീട് രണ്ട് തവണയായി ഓരോ ആഴ്ച വീതം നീട്ടുകയായിരുന്നു.

അതേസമയം, രാജ്യത്തിന് പുറത്തുള്ള സ്വദേശികള്‍ക്ക് ആവശ്യമെങ്കില്‍ കര അതിര്‍ത്തികളിലൂടെ പ്രവേശനം അനുവദിക്കും.ഇവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് പുറമെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. ആശുപത്രികളില്‍ പുതിയ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നത് ആശങ്കജനകമാണെന്നും കര അതിര്‍ത്തികളുടെ അടച്ചിടല്‍ തുടരാന്‍ അതാണ് കാരണമെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞയാഴ്ച വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവക്ക് വിലക്കുണ്ട്. ലോക്ഡൗണ്‍ പരിഗണനയില്‍ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാലേ വിമാനത്താവളം അടച്ചിടൂ എന്നും കമ്മിറ്റി അറിയിച്ചു.




Next Story

RELATED STORIES

Share it