Gulf

കൊവിഡ് നിയന്ത്രണം; കുവൈത്തില്‍ പരിശോധന ശക്തമാക്കി

കൊവിഡ് നിയന്ത്രണം; കുവൈത്തില്‍ പരിശോധന ശക്തമാക്കി
X

കുവൈത്ത് സിറ്റി: മന്ത്രിസഭയുടെ തീരുമാനപ്രകാരം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ ഇന്ന് മുതല്‍ സുരക്ഷാ ശക്തമാക്കും. രാത്രി എട്ടിന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് എഞ്ചിനീയര്‍ സൗദ് അല്‍ ഒതൈബി മുന്നറിയിപ്പ് നല്‍കി. ആരോഗ്യമാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റ് ടീമിന്റെ മേധാവിയാണ് അല്‍ ഒതൈബി.

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹം ഉള്‍പ്പെടെ എട്ട് ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിയന്ത്രണം കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടത്.

മന്ത്രിസഭ ഉത്തരവില്‍ പറയുന്നത് ഇപ്രകാരമാണ്.

1. സലൂണുകളും ഹെല്‍ത് ക്ലബുകളും പൂര്‍ണമായി അടയ്ക്കണം (പകല്‍ ഉള്‍പ്പെടെ)

2. വാണിജ്യ സ്ഥാപനങ്ങള്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം.

3. ഭക്ഷണ സാധനങ്ങള്‍, മരുന്ന് എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാത്രിയും പ്രവര്‍ത്തിക്കാം. റെസ്റ്റാറന്റുകളില്‍ രാത്രി എട്ടിന് ശേഷം ഇരുന്നു കഴിക്കാന്‍ പാടില്ല (ഡെലിവറി പ്രശ്‌നമല്ല)

4. അത്യാവശ്യങ്ങള്‍ക്ക് വാഹനമെടുത്ത് പുറത്തുപോകുന്നതിന് പ്രശ്‌നമില്ല (രാത്രിയും പകലും)

5. പാര്‍ട്ടികള്‍ക്കും ഒത്തുകൂടലുകള്‍ക്കും പൂര്‍ണമായ വിലക്ക്

6. കര്‍ഫ്യൂ ഇല്ല, പുറത്തുപോകാം (അത്യാവശ്യത്തിന് മാത്രം പുറത്തുപോകണമെന്ന് പൊതു മാര്‍ഗനിര്‍ദേശം)

7. ഫെബ്രുവരി ഏഴ് ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് (നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ ജീവനക്കാര്‍ എന്നിവര്‍ക്കും ഇവരുടെ നേരിട്ടുള്ള ബന്ധുക്കള്‍ക്കും ഗാര്‍ഹികത്തൊഴിലാളികള്‍ക്കും ഇളവ്




Next Story

RELATED STORIES

Share it