- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍; 'ഡിസ്പാക്' കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി
സ്ഥിതി സാധാരണനിലയിലേക്ക് എത്തുന്നതുവരെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ട്യൂഷന്‍ ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും ഏപ്രില്‍ മുതല്‍ സ്ഥിതി സാധാരണ നിലയിലാവുന്നതുവരെ ട്യൂഷന്‍ ഫീസ് ഒഴിവാക്കുകയും വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
ദമ്മാം: പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ ദമ്മാമിലെ പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന ഗൗരവകരമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷാകര്‍തൃ അസോസിയേഷന്‍ (ഡിസ്പാക്) ഇന്ത്യന്‍ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രാലയം, ഇന്ത്യന്‍ എംബസി, കേരള മുഖ്യമന്ത്രി, നോര്‍ക്ക എന്നിവര്‍ക്ക് പരാതി അയച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ ആശങ്കയില്‍ കഴിയുന്ന പ്രവാസി ഇന്ത്യന്‍ കുടുംബങ്ങള്‍ അവരുടെ കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ നേരെത്തെ സ്‌കൂള്‍ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ ഡിസ്പാക് കൊണ്ടുവന്നിരുന്നു.
കൊവിഡ് 19 കാരണം മിക്ക വ്യാപാര ബിസിനസ് സ്ഥാപനങ്ങളും ഓഫിസുകളും തുറന്നുപ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്ത ധാരാളം മാതാപിതാക്കളുണ്ട്. സ്ഥിതി സാധാരണനിലയിലേക്ക് എത്തുന്നതുവരെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ട്യൂഷന്‍ ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും ഏപ്രില്‍ മുതല്‍ സ്ഥിതി സാധാരണ നിലയിലാവുന്നതുവരെ ട്യൂഷന്‍ ഫീസ് ഒഴിവാക്കുകയും വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സൂം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും പല രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സ്ഥിരമായ ഇന്റര്‍നെറ്റ് സൗകര്യമോ, ലാപ്ടോപ്പോ സജ്ജീകരിച്ചിട്ടില്ല.
കൂടാതെ ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങളോ സാങ്കേതികതകളോ ഉപയോഗിക്കാതെയുള്ളക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ അവസ്ഥയില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ അവധിക്കാലം നല്‍കണമെന്നും ഇതിന് പകരമായി നഷ്ടപ്പെട്ട ക്ലാസുകള്‍ പൂര്‍ത്തീകരിക്കാന്‍ വേനലവധിക്കാലം റദ്ദാക്കാമെന്നും പരാതിയില്‍ നിര്‍ദേശിച്ചു. പാഠപുസ്തകമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ മനസ്സിലാക്കുന്നത് വളരെ ക്ലേശകരമാണ്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ പാഠപുസ്തകവിതരണം പുനരാരംഭിക്കണം.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ട്യൂഷന്‍ ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഫലങ്ങള്‍ ലഭിച്ചിട്ടില്ല. 2019-20 വര്‍ഷത്തെ തടഞ്ഞ ഫലങ്ങള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളിലേക്കുള്ള പുതിയ പ്രവേശനനടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളില്‍ പ്രവേശനം നല്‍കി അക്കാര്യം രക്ഷിതാക്കളെ രേഖാമൂലം അറിയിച്ച് ആശങ്കകള്‍ അകറ്റണമെന്നും ഡിസ്പാക് ആവശ്യപ്പെട്ടു.
RELATED STORIES
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഅബ്ദുര്‍റഹീം കേസ്; ഡിസംബര്‍ 30ന് പരിഗണിക്കും
12 Dec 2024 1:52 PM GMTപ്രവാചക നിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം: എം കെ...
12 Dec 2024 1:38 PM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT