കൊവിഡ് 19: മക്കയിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഇന്ത്യ സോഷ്യല്‍ ഫോറം
BY BSR15 April 2020 8:41 AM GMT
X
BSR15 April 2020 8:41 AM GMT
മക്ക: കൊവിഡ്19 പടരുന്ന പശ്ചാത്തലത്തില്‍ മക്കയിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കാതെ പ്രയാസത്തിലായ മക്കയിലെ പ്രവാസികള്‍ക്ക് ആവശ്യമായ ഭക്ഷണ കിറ്റുകള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനായി സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ നമ്പറും ഒരുക്കിയിരുന്നു. അരി, ചെറുപയര്‍, എണ്ണ, പച്ചക്കറികള്‍, കോഴിയിറച്ചി, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിതരണത്തിന് സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്ല അബൂബക്കര്‍, ഫ്രറ്റേണിറ്റി ഫോറം ഏരിയാ പ്രസിഡന്റ് ഖലീല്‍ ചെമ്പൈല്‍, മുഹമ്മദ് നിജ, സ്വാലിഹ് ചങ്ങനാശ്ശേരി, മുഹമ്മദ് മാര്‍ഷല്‍, സാലി, ശരീഫ് കുഞ്ഞു കോട്ടയം നേതൃത്വം നല്‍കി.
Next Story
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT