സൗദിയില്‍ വാഹനാപകടം: ദമ്പതികളും മകളും മരിച്ചു
മലപ്പുറം പെരുവള്ളൂര്‍ ചാത്രത്തൊടി സ്വദേശി തൊണ്ടിക്കോടന്‍ അബ്ദര്‍റസാഖ് (49) ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന് എന്നിവരാണ് മരിച്ചത്.
BY SRF6 Dec 2020 3:30 AM GMT

X
SRF6 Dec 2020 3:30 AM GMT
റിയാദ്: മദീന സന്ദര്‍ശനം കഴിഞ്ഞ് തായിഫിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബംസഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ദമ്പതികളും മകളും മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ ചാത്രത്തൊടി സ്വദേശി തൊണ്ടിക്കോടന്‍ അബ്ദര്‍റസാഖ് (49) ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന് എന്നിവരാണ് മരിച്ചത്.
കൂടെ യാത്ര ചെയ്തിരുന്ന ഫാത്തിമ റോണയ്ക്ക് (10)ന് ഗുരുതര പരിക്കേറ്റു. മക്കാ മദീന ഹൈവേയില്‍ മദീനയില്‍നിന്ന് 140 കി.മീറ്റര്‍ അകലെ അംനയില്വച്ചാണ് അപകടം. താഇഫിലായിരുന്നു റസാഖ് ജോലി ചെയ്തിരുന്നത്.
ഇവരുടെ മൂത്ത മകന് റയാന് റാസിഖ് വെളിമുക്ക് ക്രെസന്റ് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.പരേതരായ കുട്ട്യാലി ഹാജിയുടേയും കുഞ്ഞാമിനയുടേയും മകനാണ് മരിച്ച അബ്ദുര്‍റസാഖ്. സഹോദരങ്ങള്‍ അഹമ്മദ്, സുഹറ, സുലൈഖ, ഇത്തിക്കുട്ടിമ്മ, മുഹമ്മദലി, അബ്ദുല്ലക്കുട്ടി, ബുഷ്റ, ആത്തിക്ക, സലീം, സൗഫിന.
Next Story
RELATED STORIES
ഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTപയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ...
27 Jun 2022 1:39 PM GMTആ സ്ത്രീക്കൊപ്പം നൃത്തം ചെയ്ത്. മരിച്ചുവീണത് 400 പേർ!
27 Jun 2022 1:37 PM GMTനെയ്യാറ്റിന്‍കരയില്‍ തമിഴ്നാട് ബസ് ഇടിച്ച് വീഴ്ത്തിയ...
27 Jun 2022 1:36 PM GMT