Gulf

കോറോണ വൈറസ്: സംശയിക്കുന്ന 9 ചൈനീസ് യാത്രികരെ തിരിച്ചയച്ചു

കോറോണ വൈറസ്: സംശയിക്കുന്ന 9 ചൈനീസ് യാത്രികരെ തിരിച്ചയച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോറോണ വൈറസ് ബാധ സംശയിക്കപ്പെടുന്ന 9 ചൈനീസ് യാത്രികരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചു. ചൈനയില്‍ നിന്നും ഖത്തര്‍ വഴിയാണ് ഇവര്‍ കുവൈത്ത് വിമാനത്താവളത്തില്‍ പ്രവേശിച്ചത്. എന്നാല്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച തെര്‍മോ കാമറകളില്‍ ഇവര്‍ക്ക് വൈറസ് ബാധ ഉള്ളതായി സംശയിക്കപ്പെട്ട സാഹചര്യത്തിലാണു രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, രാജ്യം പൂര്‍ണമായും കൊറോണ വൈറസ് മുക്തമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു. വൈറസ് ബാധ തടയുന്നതിന് ഇതിനകം നിരവധി മുന്‍ കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രിസഭാ യോഗത്തില്‍ ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് അറിയിച്ചു.




Next Story

RELATED STORIES

Share it