ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: പ്രവാസി സംഘടനാ നേതാക്കള്‍
കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസി ബഹുജന സംഘടനാ നേതാക്കളുടെ സംഗമത്തില്‍ പങ്കെടുത്തവരാണ് ഈ ആവശ്യമുന്നയിച്ചത്.

ദോഹ: പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നവിധം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഖത്തറിലെ പ്രവാസി ബഹുജനസംഘടനാ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈയിടെ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ജനങ്ങളില്‍ കടുത്ത ഭീതിയും ആശങ്കയും അരക്ഷിതത്വബോധവും ഉളവാക്കുന്ന സാഹചര്യത്തില്‍ അത്തരത്തിലുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ടുപോവരുതെന്ന് സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു. കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസി ബഹുജന സംഘടനാ നേതാക്കളുടെ സംഗമത്തില്‍ പങ്കെടുത്തവരാണ് ഈ ആവശ്യമുന്നയിച്ചത്. ഭരണഘടനയ്ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നിലനില്‍പ്പിന് നേരെ ഉയരുന്ന ഭീഷണിയാണെന്നും ഇത്തരം സംഗതികളെ പരമോന്നത കോടതിയില്‍ ചോദ്യംചെയ്യാനും ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ ചെറുത്തുതോല്‍പ്പിക്കാനും നമുക്ക് സാധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസര്‍ കൈതക്കാട് (കെഎംസിസി), ഇബ്രു ഇബ്രാഹിം (യുവകലാസാഹിതി), ഷഫീഖ്, അഹമ്മദ് കടമേരി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), ഹബീബ് റഹ്മാന്‍ കിഴിശ്ശേരി (സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി), ഷാജി ഫ്രാന്‍സിസ് (വണ്‍ ഇന്ത്യ), അബ്ദുന്നാസിര്‍ പാനൂര്‍ (ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), ഷംനാദ് (ഫോപ്ട), മജീദ്‌സു അലി, സുന്ദരന്‍ തിരുവനന്തപുരം, ഷാഹിദ് ഓമശ്ശേരി (കള്‍ച്ചറല്‍ ഫോറം), സാമൂഹ്യപ്രവര്‍ത്തകരായ റഊഫ് കൊണ്ടോട്ടി, ഫരീദ് തിക്കോടി, കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി എ സി മുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം ആക്ടിങ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയുടെ സമാഹരണം നിര്‍വഹിച്ച് കള്‍ച്ചറല്‍ഫോറം സെക്രട്ടറി റഷീദലി സമാപനപ്രഭാഷണം നടത്തി.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര് തെങ്കാശിയില്...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന് ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT