പൗരത്വ നിയമഭേദഗതി ബില്ല്: പ്രതിപക്ഷ കക്ഷികള്‍ മൗനം വെടിയണം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഖോബാര്‍ ബ്ലോക്ക് സെക്രട്ടറി മന്‍സൂര്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു

അല്‍ ഖോബാര്‍: കേന്ദ്രമന്ത്രിസഭ അംഗീകാരിച്ച് അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷ കക്ഷികള്‍ മൗനം വെടിഞ്ഞ് ഒന്നിക്കാനും പ്രതികരിക്കാനും തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റാക്ക ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രത്യക്ഷത്തില്‍ തന്നെ മതപരമായ വിവേചനവും വര്‍ഗീയവുമായ ബില്ല് പ്രകാരം പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്‌ലിംകള്‍ ഒഴികെ ഉളളവര്‍ക്ക് പൗരത്വം നല്‍കും.
1955ലെ പൗരത്വ നിയമമനുസരിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കാനാവില്ല. അതുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഭേദഗതി കൊണ്ടുവരുന്നത്. കഴിഞ്ഞ ലോക്‌സഭയില്‍ നിയമം പാസാക്കിയെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടു. രാജ്യമെങ്ങും വിദേശികളായി മുദ്രകുത്തി പുറന്തളളുന്ന പൗരന്മാരിലെ മുസ്‌ലിംകളായ ഭൂരിപക്ഷം പേരും ഊരുംപേരും പൗരത്വവുമില്ലാതെ അതിര്‍ത്തിക്കപ്പുറത്ത് തുറന്ന ജയിലുകളില്‍ അന്ത്യംവരെ കഴിയുമ്പോള്‍ ബാക്കിയുള്ള ഇതര മതക്കാരെ പുതിയ പൗരത്വം നല്‍കി ഇന്ത്യക്കാരാക്കും. മതത്തിന്റെ പേരില്‍ നഗ്‌നമായ വിവേചനത്തിനുള്ള വാതിലുകള്‍ തുറന്നിടുകയാണ് പൗരത്വ ഭേദഗതി നിയമം. ഖോബാര്‍ ബ്ലോക്ക് സെക്രട്ടറി മന്‍സൂര്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് നൗഫല്‍ ദേവാരി അധ്യക്ഷത വഹിച്ചു. ഫാറൂഖ് വവ്വാക്കാവ്, അന്‍സാര്‍ പായിപ്പാട്, ഹബീബ് കൊടുവള്ളി സംസാരിച്ചു.
RELATED STORIES
ട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMTപുല്പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്...
2 Jun 2023 11:10 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: കസ്റ്റഡിയിലുള്ളത് കൊല്ക്കത്ത സ്വദേശി...
2 Jun 2023 9:27 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTഅഗതിമന്ദിരത്തിലെ അന്തേവാസികള് നടുറോഡില് ഏറ്റുമുട്ടി; ഒരാള്ക്ക്...
2 Jun 2023 5:16 AM GMTകണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMT