Gulf

പൗരത്വ ഭേദഗതി നിയമം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിഷേധ സെമിനാര്‍ നാളെ റിയാദില്‍

നാളെ രാത്രി 8.30ന് റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറ (റമാദ) ഓഡിറ്റോറിയത്തില്‍ നടത്തുന്ന സെമിനാറില്‍ തേജസ് ന്യൂസ് എഡിറ്റര്‍ പി എ എം ഹാരിസ് മുഖ്യാഥിതിയാവും.

പൗരത്വ ഭേദഗതി നിയമം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിഷേധ സെമിനാര്‍ നാളെ റിയാദില്‍
X

റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും അടക്കമുള്ള നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 'സിഎഎ, എന്‍ആര്‍സി ഇനി എന്ത് ?' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ രാത്രി 8.30ന് റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറ (റമാദ) ഓഡിറ്റോറിയത്തില്‍ നടത്തുന്ന സെമിനാറില്‍ തേജസ് ന്യൂസ് എഡിറ്റര്‍ പി എ എം ഹാരിസ് മുഖ്യാഥിതിയാവും.

റിയാദിലെ വിവിധ രാഷ്ട്രീയ, മതസംസ്‌കാരിക, സാമൂഹിക, രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയുടെ പൊതുശത്രുവായ സംഘപരിവാര ശക്തികള്‍ക്കെതിരേ കക്ഷിരാഷ്ട്രീയം മറന്നുകൊണ്ട് ഐക്യപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ മണ്ണില്‍നിന്ന് ഫാഷിസത്തെ നിഷ്പ്രയാസം ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കുമെന്നും അതിന്റെ തുടക്കമാവണം ഈ സമരപോരാട്ടങ്ങളെന്നും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it