Gulf

പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരായ വെല്ലുവിളി: കലാ ദുബയ്

പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരായ വെല്ലുവിളി: കലാ ദുബയ്
X

ദുബയ്: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരെയുള്ള വെല്ലുവിളിയാണെന്നും ഭരണഘടനാമൂല്യങ്ങള്‍ക്ക് തീര്‍ത്തും എതിരാണെന്നും മനസ്സിലാക്കി ശക്തമായി അപലപിക്കുന്നതായി കലാ ദുബയ് അറിയിച്ചു. പ്രസ്തുത നിയമം ആര്‍ട്ടിക്കിള്‍ 14 ന്റെ നഗ്‌നമായ ലംഘനമാണെന്നും ദ്വിരാഷ്ട്രവാദത്തിന്റെ പ്രതിധ്വനിയാണെന്നും കലാ ദുബയ് പ്രസിഡന്റ് ടി പി അഷ്‌റഫ് കൂനംമൂച്ചി വിലയിരുത്തി.

നിലവില്‍ എത്തിപ്പെട്ടിട്ടുള്ള സാമ്പത്തിക പരാധീനതകള്‍ക്കപ്പുറം ഈ നിയമത്തിലുള്ള വിഭാഗീയതയും വിവേചനവുംമൂലം രാജ്യം ദൂരവ്യാപകമായ അരാജകത്വത്തിലേക്കും പ്രതിസന്ധികളിലേക്കും കൂപ്പുകുത്തുമെന്ന് കല ദുബയ് ആശങ്ക രേഖപ്പെടുത്തി. അതിനാല്‍ ഭണഘടനയുടെ അടിസ്ഥാനശിലകള്‍ക്കെതിരെയുള്ള ഈ നിയമഭേദഗതിയെ തള്ളിക്കളയണമെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തോട് കലാ ദുബയ് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it